ചെറായി : വി.വി. സഭ വക ഗൗരീശ്വര ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടന്നു. മേൽശാന്തി എം.ജി. രാമചന്ദ്രന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഭഗവാന് സമർപ്പിക്കാനുള്ള നെൽക്കതിരുകളും മറ്റും പ്രദക്ഷിണമായി ശ്രീകോവിലിലേക്ക് കൊണ്ടുവന്നു.

തുടർന്ന് പൂജാ കർമങ്ങൾക്ക് ശേഷം ഭക്തർക്ക് പ്രസാദമായി നെൽക്കതിരുകൾ നൽകി. ഇത് വീടുകളിൽ സൂക്ഷിച്ചാൽ ഒരുവർഷക്കാലം ഐശ്വര്യവും അഭിവൃദ്ധിയും നിലനൽക്കുമെന്നാണ് ഐതിഹ്യം.