ചെറായി : എടവനക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിക്കായി ഏറ്റെടുത്ത ഭൂമിയിൽ സുഭിക്ഷകേരളം പദ്ധതിപ്രകാരം നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ബാങ്ക്‌ പ്രസിഡന്റ് ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. പീച്ചിൽ, പയർ എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കെ.ജെ. ആൽബി, ദാസ്‌ കോമത്ത് , അഡ്വ: പി.എ. സുലേഖ, കെ.ജെ. ജിത്തു, ഷിജോയ് സേവ്യർ, സെക്രട്ടറി സി.എസ്. ഷാജി എന്നിവർ പങ്കെടുത്തു.