ചെറായി : കോവിലകത്തുംകടവ് അക്ഷര വായനശാല സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു, എൽ.എസ്.എസ്. വിഭാഗത്തിൽ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പുരസ്കാരങ്ങളും കാഷ് അവാർഡും വിതരണം ചെയ്തു.

അനുമോദന സായാഹ്നം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശോഭിക, ബിജു ജയാനന്ദൻ, സി.എൻ. സദാശിവൻ, സജിൻ പുഷ്കരൻ എന്നിവർ പ്രസംഗിച്ചു.

തുടർവിദ്യാഭ്യാസ പഠനക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ വിനോയ് കുമാർ നയിച്ചു.