ചെറായി : കുഴുപ്പിള്ളി ഗ്രാമപ്പഞ്ചായത്തിൽ ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു.

പഞ്ചായത്തിലെ ഒന്ന്, ഏഴ്, എട്ട് വാർഡുകളിലായി 17 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായിട്ടുള്ളതെന്ന് കുഴുപ്പിള്ളി പഞ്ചായത്ത് ആരോഗ്യവിഭാഗം അറിയിച്ചു. ഈയിടെ ഒരു മരണാനന്തര ചടങ്ങിൽ സംബന്ധിച്ച ചിലർക്കാണ് പ്രധാനമായും രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

ഇവർ ചികിത്സതേടിയിരുന്ന ആശുപത്രിയിലെ ഒരു ജീവനക്കാരനും ചിക്കൻപോക്സ് പിടികൂടി ചികിത്സയിലാണ്. എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത കുഴുപ്പിള്ളിയിലാണ് ചിക്കൻപോക്സ് ഭീതി.