ചെറായി : മുനമ്പം ശ്രീകൃഷ്ണ ക്ഷേമ യോഗത്തിന്റെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. മുനമ്പം ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ ഡോ. കെ.എസ്. രാജു, വാർഡ്‌ മെമ്പർ സുനിൽ ദേവസിക്ക് നൽകി മരുന്നുവിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഐ.ബി. ജവഹർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. ബാബു, മുനമ്പം പ്രിൻസിപ്പൽ എസ്‌.ഐ എ.കെ. സുധീർ, സുനില ദയാലു, സുമ പ്രസാദ്, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.

കരുമാല്ലൂർ : കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലിയിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി ഉഷ അച്യുതന്റെ സഹകരണത്തോടെയാണ് 1500 വീടുകളിൽ മരുന്ന് എത്തിച്ചുനൽകിയത്. മണ്ഡലം പ്രസിഡന്റ് എ.എം. അലി വിതരണോദ്ഘാടനം നടത്തി.