ചെറായി : മത്സ്യബന്ധനത്തിനായി ഇതരസംസ്ഥാനത്തുനിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന അതിഥിത്തൊഴിലാളികൾക്ക് ബോട്ടുകളിൽപണിയെടുക്കണമെങ്കിൽ പാസ് എടുക്കണം. ഇതിനായി ക്വാറന്റീൻ തീരുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തി കോവിഡ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റും തൊഴിലാളിയുടെ ആധാർകാർഡിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും വിവരങ്ങൾ പൂരിപ്പിച്ച അപേക്ഷാഫോമും ഉൾപ്പെടെ തൊഴിൽപ്രദേശം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിൽ നൽകണമെന്ന് ബോട്ടുടമാ സംഘം അറിയിച്ചു. പാസുള്ളവരെ മാത്രമേ ബോട്ടുകളിൽ പണിക്കുപോകാൻ അനുവദിക്കൂ. ഇത്‌ ലംഘിച്ചാൽ തൊഴിലാളിക്ക് പുറമെ, ബോട്ടുടമയ്ക്കെതിരേയും കേസെടുക്കും. അപേക്ഷാഫോമുകൾ പോലീസ് സ്റ്റേഷനുകളിൽ നിന്നോ അക്ഷയകേന്ദ്രങ്ങളിൽ നിന്നോ ലഭിക്കും.