ചെറായി : പള്ളിപ്പുറം പഞ്ചായത്ത് 22-ാം വാർഡിൽ കോൺവെന്റിന്‌ പടിഞ്ഞാറുവശം താമസിക്കുന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടിക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ നൽകി. പഞ്ചായത്ത് 19-ാം വാർഡിൽ എസ്.എസ്. അരയ സ്കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന വിധവയായ കളത്തിപ്പറമ്പിൽ ലാലു സതീഷിന്റെ ഒരു മകന് ടെലിവിഷൻ നൽകി. രാജേഷ് ചിദംബരൻ, മനു കുഞ്ഞുമോൻ, പി.ബി. സുധി, ടി.എ. കിഷോർ, ജാൻസൺ മാത്യു, സി.ആർ. സുനിൽ, എം.ജി. സദാനന്ദൻ എന്നിവർ പങ്കെടുത്തു.