ചെറായി : കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ നിർദേശാനുസരണം ബ്രാഞ്ചുകൾ ആരംഭിക്കാൻ അർഹത നേടിയ ചെറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കവിത ഗ്രൂപ്പിന്റെ നായരമ്പലം ശാഖ അഖില വൈപ്പിൻ ചെത്ത് തൊഴിലാളി യൂണിയൻ കെട്ടിടത്തിൽ കവിത ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു.

സെയ്‌ന്റ് ജോർജ് സാൻജോപുരം പള്ളി വികാരി ഫാ. ഫ്രാൻസിസ് കാവാലിപ്പാടൻ, കമ്പനി ജനറൽ മാനേജർ ഡോ. കെ. പത്മനാഭൻ, ഡയറക്ടർമാരായ കവിത വർഗീസ്, കെവിൻ വർഗീസ്, കെ.ബി.ആർ. നായർ, ജയൻ ഏഴിക്കര, സി.എം. മോഹൻദാസ്, കെ.ആർ. രാധാകൃഷ്ണൻ, പി.എം. വേണുഗോപാൽ, കെ.എം. ഉണ്ണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ ബ്രാഞ്ച് ഉദ്ഘാടനം നടന്നത്.