ചെറായി : എസ്. ശർമ എം.എൽ.എ.യുടെ നേതൃത്വത്തിൽ പള്ളിപ്പുറം സെയ്‌ന്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഏകദിന ജനകീയ ആശുപത്രിയിൽ (സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്) പങ്കെടുത്തവരുടെ കണ്ണടകൾ എം.എൽ.എ. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ സദാശിവന് കൈമാറി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ പ്രവൃത്തിദിവസവും അർഹരായ ഓരോ ഗുണഭോക്താവിനെയും ഫോണിൽ വിവരം അറിയിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി എം.എൽ.എ. അറിയിച്ചു. പി.കെ. രാധാകൃഷ്ണൻ, രണി അജയൻ, രാധിക സതീഷ് എന്നിവർ പങ്കെടുത്തു.