ചെറായി : മുനമ്പം ഫ്രഷ് ഫിഷ് ട്രേഡേഴ്‌സ് അസോസിയേഷൻ, മുനമ്പം പോലീസ് സേനയ്ക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. സ്റ്റേഷനിലെത്തിയ അസോസിയേഷൻ ഭാരവാഹികളായ സി.എസ്. ശൂലപാണി, നിർമൽ, കെ.എസ്. ഗിരിവാസൻ, രാഗേഷ് എന്നിവർ മുനമ്പം എസ്‌.ഐ. എ.കെ. സുധീറിനാണ് സാധനങ്ങൾ കൈമാറിയത്.