ചെറായി : എടവനക്കാട് അണിയൽ പാലത്തിൽ ടൂറിസ്റ്റ് ടെമ്പോ മുതൽ ജെ.സി.ബി. വരെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ്‌ കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും വിനയാകുന്നു. രാത്രിയും പകലും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുക പതിവാണ്.

നാട്ടുകാർ പലകുറി പരാതിപ്പെട്ടിട്ടും പോലീസോ പൊതുമരാമത്ത് അധികൃതരോ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴയിലും മറ്റും പാലത്തിലും അപ്രോച്ചിലുമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ പലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. ഇതാകട്ടെ വൻ അപകടം ഉണ്ടാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.