ചെറായി : പള്ളിപ്പുറം പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എം.ബി.ബി.എസ്., ബി.ഫാം, ഡി.ഫാം, ജനറൽ നഴ്‌സിങ്‌ എന്നീ യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരെയും ശുചീകരണ ജോലികൾക്ക് 20 -നും 40-നും ഇടയിൽ പ്രായമുള്ളവരെയും ദിവസവേതനത്തിൽ നിയമിക്കുന്നു. (അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും). വേതനത്തോടൊപ്പം ഭക്ഷണം, താമസം, ക്വാറന്റീൻ സൗകര്യം എന്നിവ ലഭിക്കും. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസൗകര്യങ്ങൾ ലഭ്യമാക്കും. താത്‌പര്യമുള്ളവർ പള്ളിപ്പുറം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0484-2488135. അപേക്ഷകൾ pprmgpekm@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ 27-നകം അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.