ചെറായി : കാപ്പ ചുമത്തി ജയിലിലടച്ച 14 കേസിലെ പ്രതി ചെറായി സ്വദേശി ആഷിക്കി(29)നെ വടിവാളുമായി മുനമ്പം പോലീസ് പിടികൂടി. വീട്ടിൽ വടിവാൾ സൂക്ഷിച്ചിട്ടുള്ളതായി ആഷിക്കിന്റെ പിതാവാണ് പോലീസിനെ അറിയിച്ചത്.

പോലീസ് എത്തിയപ്പോഴേക്കും ആൾ കടന്നുകളഞ്ഞു. പിന്നീട് ചെറായി ഭാഗത്ത് ഓട്ടോറിക്ഷയിൽ പോകുമ്പോൾ മുനമ്പം പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീറും സംഘവും പിടികൂടുകയായിരുന്നു. വടിവാളും പിടിച്ചെടുത്തു.

കാപ്പചുമത്തി ജനുവരി 30-ന് വിയ്യൂർ സെൻട്രൽ ജയിലിലടച്ച പ്രതിയെ കോവിഡിന്റെ പാശ്ചാത്തലത്തിൽ മാർച്ച് 30-ന് വിട്ടയച്ചിരുന്നു.