ചെറായി : എടവനക്കാട് പഞ്ചായത്ത് 9-ാം വാർഡിൽ ഞാവേലിത്തറ സുരേഷിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. പീച്ചിൽ, പയർ, വെണ്ട, മുളക്, പപ്പായ എന്നീ വിവിധയിനം പച്ചക്കറികളാണ് സുരേഷ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്യുന്നത്.

വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.കെ. നടേശൻ, കൃഷി ഓഫീസർ സജ്‌ന, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. മനു എന്നിവർ പങ്കെടുത്തു.