ചെറായി : ദേവസ്വംനടയ്ക്ക് വടക്കുവശം പുതുതായി നിർമിച്ച ഹോട്ടലിൽ മുറിയെടുത്ത് ചൂതുകളി നടത്തിയ എട്ടുപേരെ അറസ്റ്റ് ചെയ്തു. 38,710 രൂപയും പോലീസ് പിടികൂടി. മാഞ്ഞാലി സ്വദേശി അനീഷ് (31), മനയ്ക്കപ്പടി അഭിലാഷ് (32), മേത്തല വിജേഷ് (36), മേത്തല സിനോജ് (39), കോട്ടുവള്ളി അശോകൻ (53), ചെറായി ലാലു (48), പറവൂർ ഷാജി (50), ചെറായി നിധിൽ (33) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹ്യ അകലം പാലിക്കാത്തതിനും ചൂതാട്ടത്തിനും കേസെടുത്തശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.