ചെറായി : എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. ‘സ്നേഹസ്പർശം-2020’ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ 1800-ൽപ്പരം വരുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

നൗഷാദ് മാലിപ്പുറം വിതരണം ഉദ്ഘാടനം ചെയ്തു. മാനേജർ എൻ.കെ. മുഹമ്മദ് അയ്യൂബ് അധ്യക്ഷത വഹിച്ചു. സമ്പൂർണ ഓൺലൈൻ പഠനാവസര പ്രഖ്യാപനം സിനിമാനടനും പൂർവ വിദ്യാർഥിയുമായ മജീദ് എടവനക്കാട് നടത്തി.

പദ്ധതി കൺവീനർ ഇർശാദുൽ മുസ്‌ലിമീൻ സഭാ വൈസ് പ്രസിഡന്റ്‌ പി.കെ അബ്ദുൽ റസാഖ്, പി.ടി.എ. പ്രസിഡന്റ്‌ കെ.എ. സാജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.