ചെറായി : ‘ആത്മമിത്രം’ ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് കെയർ ആരംഭിച്ചു. വൈപ്പിൻ ബ്ലോക്കിലെ കിടപ്പുരോഗികളുടെ സഹായത്തിനായി തുടങ്ങിയ സെന്റർ എസ്. ശർമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പള്ളിപ്പുറം മഞ്ഞുമാതാ ബസലിക്ക റെക്ടർ ഡോ. ജോൺസൺ പങ്കേത്ത്, റസിഡന്റ്‌സ് അപ്പക്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ അബ്ദുൽ റഹ്‌മാൻ, ആത്മമിത്രം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം.എക്സ്. മാത്യു, സെക്രട്ടറി കെ.ജി. സീമ, വി.എസ്. ബോബൻ, രമേഷ് ചേലക്കാട്ട്, ഇ.ടി. സനിത, കെ.എ. അനിൽ, ക്രിസ്റ്റീന ജോബി എന്നിവർ പങ്കെടുത്തു.

സേവനം ആവശ്യമുള്ള കിടപ്പുരോഗികൾ ബന്ധപ്പെടേണ്ട നമ്പർ: 94001 72817, 98478 74487.