ചെറായി : പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് 2019-2020 വിദ്യാഭ്യാസ വർഷത്തിൽ എസ്.എസ്.എൽ.സി., എസ്.എസ്.ഇ., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.

അർഹരായവരെ തിരഞ്ഞെടുക്കാൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഹെഡ്‌ ഓഫീസിൽ നിന്ന്‌ ലഭിക്കുന്ന അപേക്ഷ 24-നകം പൂരിപ്പിച്ച് നൽകണം.