ചെറായി: കെ.എൽ.സി.എ. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഒ.ടി ഫ്രാൻസീസിന്റെ 14-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന അനുസ്മരണങ്ങളുടെ ഭാഗമായി പള്ളിപ്പുറം സെയ്‌ൻറ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിന് ടി.വി. നൽകി. പള്ളിപ്പുറം മഞ്ഞുമാതാ ബസലിക്ക വികാരി ഫാ. ജോൺസൻ പങ്കേത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്സ് താളുപ്പാടത്ത് അധ്യക്ഷത വഹിച്ചു. പി.എഫ്. ലോറൻസ്, ഷാജു പീറ്റർ, റാണി സെബാസ്റ്റ്യൻ ടി.എസ്. നവനീത്, ലെനിൻ പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.