ചെറായി : കോവിഡ് ബാധിത മേഖലകളിൽ നിന്ന്‌ മത്സ്യത്തൊഴിലാളികൾ കൂട്ടമായി എത്തിയെന്ന വിവരത്തെ തുടർന്ന് അധികൃതർ മുനമ്പം മേഖലയിൽ പരിശോധന നടത്തി. തിരുവനന്തപുരം പൂന്തുറ, കളിയിക്കാവിള മേഖലയിൽ നിന്നുള്ളവർ എത്തിയെന്ന സൂചനയെ തുടർന്നാണ് പോലീസ്, ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ് അധികൃതർ സംയുക്തമായി പരിശോധന നടത്തിയത്.

മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന്‌ പോകുന്ന ഫൈബർ വള്ളങ്ങളിലെ തൊഴിലാളികളുടെ വിവരങ്ങൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ആളുകളെ ഇവിടേക്ക് കൊണ്ടുവരരുതെന്ന് നിർദേശവും നൽകി.