ചെറായി : അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭ മുനയ്ക്കൽ ശാഖാ നമ്പർ 10-ന്റെ നേതൃത്വത്തിൽ ഇല്ലത്തുപടി പകൽവീട്ടിൽ ഓൺലൈൻ പഠനക്ലാസ് ആരംഭിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് വി.വി. ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ബേബി അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം സഭാ സെക്രട്ടറി എൻ.പി. സുനിൽ ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് കെ.ഐ. ഹരി, എൻ.കെ. പ്രസാദ്, എസ്‌.സി. പ്രൊമോട്ടർ രശ്മി സാജൻ, സുശീൽ ചെറുപുള്ളി, വി.എം പ്രേംജിത്ത്, രാജമ്മ മോഹനൻ, ഉഷ സജീവൻ എന്നിവർ പ്രസംഗിച്ചു.