ചെറായി : എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം ജില്ലയിലെ ആയിരത്തില്പരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷീബ, കെ.പി. കൃഷ്ണകുമാരി, സംഗീത വിശ്വനാഥൻ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി പി.ഡി. ശ്യാംദാസ്, കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.