ചെറായി : ‘സഹകാരി സാന്ത്വനം’ ആംബുലൻസ് ഫ്ളാഗ്ഓഫ് ചെയ്തു. എടവനക്കാട് സഹകരണ ബാങ്കിന്റെ പദ്ധതിപ്രകാരം ഡയാലിസിസിന് വിധേയരാകുന്നവരെ ഡയാലിസിസ് സെന്ററിൽ സൗജന്യമായി എത്തിക്കാൻ ഏർപ്പെടുത്തിയ ആംബുലൻസ് കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഫ്ളാഗ്ഓഫ് ചെയ്തു. പ്രസിഡന്റ് ടി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ജെ. ആൽബി, പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻ മിത്ര, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. രമണൻ എന്നിവർ പ്രസംഗിച്ചു.