ചെറായി : പള്ളിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡ് ബേക്കറി ഈസ്റ്റ് റോഡിന്റെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കണമെന്ന് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

മഴക്കാലമായതോടെ വെള്ളം ഒഴുകിപ്പോകാൻ കാനയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തപക്ഷം ജനകീയ സമര പരിപാടികൾക്ക് രൂപം നൽകും.

പ്രസിഡന്റ് ദിലീപ് കാരുപടന്നയിൽ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടുപുരയ്ക്കൽ, ബിന്ദു അജയൻ, സെബി പാലയ്ക്കപ്പറമ്പിൽ, ബിജു പുത്തൂരാൻ, ഷൈൻ കളത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .