ചെറായി : എസ്.എസ്.കെ. എറണാകുളത്തിന്റെ നേതൃത്വത്തിൽ വൈപ്പിൻ ബി.ആർ.സി.യുടെ പരിധിയിലുള്ള വിവിധ ഓൺലൈൻ പഠനകേന്ദ്രങ്ങളിലേക്ക് ടെലിവിഷൻ വിതരണം ചെയ്തു. എസ്. ശർമ എം.എൽ.എ. വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു.

വൈപ്പിൻ ഉപജില്ലയിലെ ഗ്രന്ഥശാലകൾ, അങ്കണവാടികൾ എന്നിങ്ങനെ 12 കേന്ദ്രങ്ങൾക്കാണ് ടെലിവിഷനുകൾ കൈമാറിയത്.

എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻ മിത്ര, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. കെ.കെ. ഉണ്ണിക്കൃഷ്ണൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്. രജിത സജീവ്, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ടി. പോൾ എന്നിവർ പ്രസംഗിച്ചു.