ചെറായി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എടവനക്കാട് ചാത്തങ്ങാട് സമാന്തര മത്സ്യമാർക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് പരാതി. നിലവിലെ മാർക്കറ്റിൽ പോലീസ് നേരത്തെ പരിശോധന നടത്തി കേസെടുത്തിട്ടുള്ള സാഹചര്യത്തിൽ പൊതു മത്സ്യമാർക്കറ്റിന്റെ കിഴക്കുവശത്തായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഇപ്പോൾ മത്സ്യലേലം നടക്കുന്നത്. രാവിലെ ആറു മണി മുതൽ തുടങ്ങുന്ന ലേലം 9 മണി വരെ തുടരും.

ആലുവ, പെരുമ്പാവൂർ, കോതമംഗലം മേഖലകളിൽ നിന്ന്‌ മത്സ്യം വാങ്ങാൻ എത്തുന്ന കച്ചവടക്കാരും നാട്ടുകാരുമൊക്കെയായി മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നിരവധി പേരാണ് ഇവിടെ രാവിലെ തടിച്ചുകൂടുന്നത്. പോലീസോ ആരോഗ്യ വകുപ്പോ ഇപ്പോൾ പരിശോധന നടത്താത്തതിനാൽ ദിനംപ്രതി ആൾക്കൂട്ടം കൂടി വരികയാണ്.