ചെറായി : അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭ 5-ാം നമ്പർ ശാഖയിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സഭാ പ്രസിഡന്റ് കെ.ഐ. ഹരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈനി കുട്ടൻ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി. എൻ.പി. സുനിൽ, ശാഖാ സെക്രട്ടറി. അമൽരാജ്, മഹിളാ പ്രസിഡന്റ് മിനി ദിലീപ്, ഉഷ സോജൻ എന്നിവർ പ്രസംഗിച്ചു.