ചെറായി : മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 103-ാമത് ജന്മവാർഷിക ദിനാചരണം കെ. കരുണാകരൻ സ്റ്റഡീസ് നിയോജകമണ്ഡലം കമ്മിറ്റി, കുഴുപ്പിള്ളിയിൽ യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെൻറ് മുൻ ജനറൽ സെക്രട്ടറി അഡ്വ. മധു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.ആർ. അനി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജുബി ഡാനിയൽ, മണ്ഡലം പ്രസിഡന്റ് പ്രമുഖൻ, സെക്രട്ടറി ആൻസൺ മാളിയേക്കൽ എന്നിവർ സംസാരിച്ചു.