ചെങ്ങമനാട് : ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തിലെ പുറയാർ നജാത്ത് നഴ്സിങ് കോളേജ് ഹോസ്റ്റലും പാറക്കടവ് പഞ്ചായത്തിലെ കോടുശ്ശേരി സെയ്‌ന്റ്‌ ജോസഫ്‌ പള്ളിക്കുകീഴിലുള്ള മാതാ ഹാളും കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി.

രണ്ടിടത്തും പഞ്ചായത്ത്‌ അധികൃതർ രോഗികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ 40-ഉം, മാതാ ഹാളിൽ 70-ഉം കട്ടിലുകളുണ്ട്.

നജാത്ത് ഹോസ്റ്റലിൽ രോഗികൾക്കാവശ്യമായ കിടക്ക, പുതപ്പ്, തലയിണ, ബക്കറ്റ് തുടങ്ങിയവ അൻവർ സാദത്ത് എം.എൽ.എ. നൽകി.

മാതാ ഹാളിൽ കട്ടിലുകൾ ജില്ലാ ഭരണകൂടം നൽകി. മറ്റ് അവശ്യസാധനങ്ങൾ വിവിധ സന്നദ്ധ സംഘടനകൾ നൽകി. വാഷിങ്‌ മെഷീൻ പാറക്കടവ് സർവീസ് സഹകരണ ബാങ്ക് നൽകി.