ചെങ്ങമനാട്: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ദേശം കുന്നുംപുറത്ത് ആരംഭിച്ച സഹകരണ സൂപ്പർ മാർക്കറ്റ് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സഹകരണ സൂപ്പർ മാർക്കറ്റുകൾ വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡൻറ് പിജെ. അനിൽ അധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, സഹകരണ ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ എന്നിവർ ആദ്യവിൽപ്പന നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, സുബ്രഹ്മണ്യൻ നമ്പൂതിരി, സി.എക്സ്. ഗീത, സരള മോഹനൻ, ടി.എ. ഇബ്രാഹിംകുട്ടി, രാജേഷ് മഠത്തിമൂല, ടി.കെ. സുധീർ, പി.ആർ. രാജേഷ്, ലത ഗംഗാധരൻ, പി.എൻ. സിന്ധു, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, പി.എ. രഘുനാഥ്, വി.എ. ഖാലിദ്, സി.വി. ബിനീഷ്, എം.ആർ. സത്യൻ, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.