ചെങ്ങമനാട്: ജില്ലാ വോളിബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിലുള്ള ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച നെടുവന്നൂർ സെയ്ന്റ് മേരീസ് പള്ളി ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ തുടങ്ങും. ജില്ലയിലെ കോളേജ്, ക്ലബ് ടീമുകൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10-ന് യോഗ്യതാ മത്സരങ്ങൾ നടക്കും. വൈകീട്ട് 6.30-ന് അൻവർ സാദത്ത് ഉദ്ഘാടനംചെയ്യും. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അധ്യക്ഷനാകും. 24 മുതൽ 28 വരെ വൈകീട്ട് 6.30-ന് മത്സരങ്ങൾ നടക്കും.