അരൂർ : എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണസംഘം ജൈവ പച്ചക്കറികൃഷി തുടങ്ങി. സഹകരണവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിപ്രകാരം സംഘത്തിന്റെ വായ്പ പ്രയോജനപ്പെടുത്തിയാണ് സമൃദ്ധി സ്വയംസഹായ സംഘം പൈങ്ങാകുളം ക്ഷേത്രത്തിന് സമീപം കൃഷിയാരംഭിച്ചത്.

തരിശുനിലങ്ങളിൽ പൂർണമായും കൃഷിയിറക്കുക, ഉത്പാദനം വർധിപ്പിച്ച് കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷി തുടങ്ങുന്നത്. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ. എൻ. കുഞ്ഞുമോൻ, കെ.എസ്. വേലായുധൻ, പി. രവി, കെ.സി. ദിവാകരൻ, സിന്ധുചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എം.പി. അനിൽ അധ്യക്ഷത വഹിച്ചു.