പെരുമ്പാവൂർ: ജനശക്തി റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. കൊച്ചിൻ മൻസൂറിന്റെ വയലാർ ഗാനസന്ധ്യയും കല-കായിക മത്സരങ്ങളും നടത്തി. കൗൺസിലർ റാണി, കൊച്ചിൻ മൻസൂർ, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.എ. സുലൈമാൻ (പ്രസി.), എം.എസ്. മോഹനൻ (വൈസ്. പ്രസി.), ഇ.വി. സതീശൻ (സെക്ര.), സൂര്യ ഷൈൻ (ജോ. സെക്ര.), തോമസ് മാത്യു (ഖജാ.).