കരിയാട്: നെടുമ്പാശ്ശേരി കൃഷിഭവനിൽ നിന്ന് കർഷക പെൻഷൻ ലഭിക്കുന്നവർ ഡിസംബർ 15-നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിങ് നടത്തി രസീത് കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഒാഫീസർ അറിയിച്ചു.
ഭിന്നശേഷി ദിനാചരണം
മൂഴിക്കുളം : മൂഴിക്കുളം സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി. പി.ടി.എ. പ്രസിഡൻറ് മാർട്ടിൻ കെ.എ. ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സിജി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ എം.എം. ജയ്മോൾ, ഷാജു, വർഗീസ്, ദേവസി, ആന്റണി,സഫ്വാൻ, അന്ന എന്നിവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.