ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി സഹകരണ സംഘം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സമ്മേളനം ചലച്ചിത്ര സംവിധായകൻ തോമസ് ബെർളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ. സോഹൻ അധ്യക്ഷത വഹിച്ചു.
പി.എ. ബോസ്, എസ്.ബി. അലിബാവ, പി.ജെ. ജോസി, കെ.ജെ. സേവ്യർ, സേവ്യർ കുരിശിങ്കൽ, പി.എ. ജോസഫ്, കെ.ബി. രമണി, ജൂലിയറ്റ് പീറ്റർ, റോസ് മേരി വിൽസൺ, സെക്രട്ടറി ജെസി തുടങ്ങിയവർ സംസാരിച്ചു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്തു.