പറവൂർ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മലപ്പുറത്തിനും വയനാടിനും സഹായഹസ്തവുമായി ലയൺസ് ക്ലബ്ബ് കൊച്ചിൻ, കേബിൾ ടി.വി. ഫെഡറേഷൻ, ഭൂമിക ഡിജിറ്റൽ കേബിൾ ടി.വി. ഓപ്പറേറ്റർമാർ എന്നിവർ സംയുക്തമായി അവശ്യവസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോയി. 5,50,000 രൂപ വിലമതിക്കുന്ന അവശ്യവസ്തുക്കളാണ് കൊണ്ടുപോയത്. പറവൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലും ലയൺസ് ക്ലബ്ബ് റീജണൽ ചെയർപേഴ്‌സൺ സിന്ധു ദിനരാജും ചേർന്ന് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കെ.സി.എഫ്. സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഐസക് ആന്റണി, റാൽഫ് ലിലിയൻ, ടി.ആർ. സാനു, പി. എസ്. ബിജു, ഭൂമിക ഡയറക്ടർമാരായ ടി.എം. സിനോയ്, ഇ.എ. ഷാജി, എ.ജെ. വിക്ടർ, ആഷി റോഡ്രിക്സ് തുടങ്ങിയവർ പങ്കെടുത്തു.