കൊച്ചി: കേരളം അഭിമുഖീകരിച്ച രണ്ടാം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ചിത്ര-ശില്പ പ്രദര്‍ശനം നടത്താനൊരുങ്ങി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍. കുസാറ്റിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന എന്‍.ജി.ഓ ആയ സ്‌മൈല്‍ മേക്കേഴ്‌സ് ആണ് പദ്ധതിക്ക് പിന്നില്‍.

Art to Heartsആര്‍ട്ട് ടു ഹാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന വില്പന-പ്രദര്‍ശനമേളയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. പെയിന്റിങ്ങുകള്‍, ഫോട്ടോഗ്രാഫുകള്‍, വരമൊഴി, കരകൗശല വസ്തുക്കള്‍, പുസ്തകങ്ങള്‍ വിവിധ സ്റ്റാളുകളിലായി ലഭ്യമാവും. 20 സ്റ്റാളുകളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും 14 സ്റ്റാളുകള്‍ ഇതിനോടകം സജ്ജമായിട്ടുണ്ടെന്നും സ്‌മൈല്‍ മേക്കേഴ്‌സ് ഭാരവാഹികളിലൊരാളായ റമീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഈ മാസം 25-ന് കുസാറ്റ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ചലച്ചിത്ര താരം രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം നടക്കുന്നത്. മേളയില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വില്പനയ്ക്ക് വയ്ക്കാനും താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9656254515

Content Highlights: CUSAT, Flood Relief, Art To Heart Exhibition, Rajisha Vijayan, Smile Makers NGO, CMDRF