അങ്കമാലി : നായത്തോട് നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശികളായ നാലുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ ജോലിക്കായി എത്തിയ ഏഴുപേരിൽ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ പരിശോധനാ ഫലം കൂടി ലഭ്യമാകാനുണ്ട്.
14 ദിവസത്തെ നിരീക്ഷണ കാലയളവ് അവസാനിക്കുന്ന ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേരെയും കറുകുറ്റിയിലെ കോവിഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. തുറവൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് പനിയും ശ്വാസംമുട്ടലും ബാധിച്ച് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ വന്നയാളാണിത്. മൂക്കന്നൂർ പഞ്ചായത്തിൽ കോവിഡ് ഭീതി ഒഴിയുന്നു. കോവിഡ് സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ കോവിഡ് മുക്തരായി.