അങ്കമാലി : പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകൾ നെഗറ്റീവായതിനാൽ തുറവൂരിന് ആശ്വാസദിനം. നാല്, 13, 14 വാർഡുകളിലുള്ള ഏഴുപേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതെല്ലാം നെഗറ്റീവാണ്. പഞ്ചായത്തിൽ നാല്, 13, 14 വാർഡുകളിലായി മൊത്തം എട്ടു പേർക്ക് കോവിഡുണ്ട്. പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. തുറവൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. കറുകുറ്റിയിലെ മൂന്ന് വാർഡുകളിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നവർ രോഗമുക്തി നേടി.
മൂക്കന്നൂർ പഞ്ചായത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂക്കന്നൂർ പഞ്ചായത്തിൽ വാർഡ്തല കമ്മിറ്റികൾ രൂപവത്കരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കി.