അങ്കമാലി : തുറവൂർ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോവിഡ് രോഗികൾ അഞ്ചായതോടെ നാല്, 14 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
ഈ വാർഡുകളിലേക്കു പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തേക്കു പോകാനും പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ തുറക്കും. പാൽ ഡയറികൾ രാവിലെയും വൈകീട്ടും രണ്ടു മണിക്കൂർ പ്രവർത്തിക്കും. ടാക്സി സ്റ്റാൻഡുകൾ അടച്ചിടും.
ആളുകൾ കൂട്ടംകൂടരുത് എന്നതുൾെപ്പടെയുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും പോലീസും ചേർന്ന് അനൗൺസ്‌മെന്റ് നടത്തി.
ഞായറാഴ്ച പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് വാർഡുകളിലെ വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക. നാലാം വാർഡിൽ കോവിഡ് രോഗമുള്ള കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് ഫലം നെഗറ്റീവാണ്.