അങ്കമാലി : പുളിയനം ജങ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും അതിനോടു ചേർന്ന് നവീകരിച്ച കനാൽ ബണ്ടിന്റെയും ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് 8.75 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
പാറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാരിയർ, എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സി.എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എസ്. നാരായണൻ, പഞ്ചായത്തംഗങ്ങളായ രാജമ്മ വാസുദേവൻ, സി.പി. ദേവസി, മർച്ചൻറ്‌്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.പി. ഡേവീസ്, അഡ്വ. കെ.വി. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.