അങ്കമാലി : എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണയും വാർഡ് കേന്ദ്രങ്ങളിൽ ജനകീയ വിചാരണയും സംഘടിപ്പിച്ചു. അഴിമതിയും ദുർഭരണവും ആരോപിച്ചായിരുന്നു സമരം. സിപി.എം. അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ധർണ ഉദ്ഘാടനം ചെയ്തു. എൻ.സി.പി. ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി അധ്യക്ഷത വഹിച്ചു.
പി.വി. ടോമി, ജോണി മൈപ്പാൻ, കെ.പി. അനീഷ്, രംഗമണി വേലായുധൻ, കെ.കെ. ഗോപി, ജോർജ് ഇടശ്ശേരി, ജോസ് മാവേലി, ജോയി പാലാട്ടി, സ്റ്റീഫൻ കോയിക്കര തുടങ്ങിയവർ പ്രസംഗിച്ചു.