അങ്കമാലി : സ്വതന്ത്ര കൗൺസിലർമാരായ വർഗീസ് വെമ്പിളിയത്ത്, വിൽസൺ മുണ്ടാടൻ എന്നിവർ അങ്കമാലി നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അഴിമതി എന്നിവ ആരോപിച്ചായിരുന്നു സമരം. കൗൺസിൽ യോഗത്തിൽ മിനിറ്റ്‌സ് യഥാസമയം നൽകുന്നില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങൾ മിനിറ്റ്‌സിൽ എഴുതിച്ചേർക്കുന്നുവെന്നും കൗൺസിലർമാർ ആരോപിച്ചു.
നഗരസഭയ്ക്ക് മുന്നിൽ ധർണ
കൗൺസിലർമാരായ വർഗീസ് വെമ്പിളിയത്ത്, വിൽസൺ മുണ്ടാടൻ എന്നിവർ അങ്കമാലി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ