അങ്കമാലി : യുവാവിനെ മർദിച്ച കേസിൽ വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിന്റോ ഷാജുവിനെ (25) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിപ്പട്ടികയിലും അങ്കമാലി പോലീസിന്റെ ഗുണ്ടാപ്പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് റിന്റോ.വട്ടപറമ്പ് സ്വദേശി വിവേകിനെയാണ് വട്ടപറമ്പ് ജങ്ഷനിൽ വെച്ച് ക്രൂരമായി മർദിച്ചത്. വിവകേ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അനുശോചിച്ചു
കരുമാല്ലൂർ : കരുമാല്ലൂർ കിഴക്കുംഭാഗം നായർ ഭവനസേവാ സമിതി മുൻ രക്ഷാധികാരി എൻ.കെ. ഗോപിനാഥ പിള്ളയുടെ മരണത്തിൽ സമിതി യോഗം അനുശോചിച്ചു.
അനുശോചന യോഗത്തിൽ പ്രസിഡന്റ് പി.ഡി. രമേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രബോധ്ചന്ദ്രൻ, സെക്രട്ടറി വി.ജി. വേണുഗോപാൽ, എന്നിവർ സംസാരിച്ചു.