അങ്കമാലി : അങ്കമാലി അമല ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കാൻസർ, വൃക്ക രോഗികൾക്ക് കർക്കടക കിറ്റും സാമ്പത്തിക സഹായവും നൽകി.
റോജി എം. ജോൺ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജോർജ് കുര്യൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
സെബി വർഗീസ്, ഡോ. ആര്യ സുമിത്, ജോർജ് പടയാട്ടിൽ, ഡാന്റി കാച്ചപ്പിള്ളി, ലാൽ പൈനാടത്ത്, മത്തായി ചെമ്പിശ്ശേരി, ജോർജ് കോട്ടയ്ക്കൽ, ജോണി പടയാട്ടിൽ, എം.ടി. കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ സഹകരണത്തോടെയാണ് കർക്കടക കിറ്റുകൾ നൽകിയത്.