അങ്കമാലി: ദേവസ്വം ബോർഡിൽ വിശ്വകർമജർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ദേശീയ പ്രസിഡന്റ് രവി ചേർപ്പ് ആവശ്യപ്പെട്ടു. അങ്കമാലിയിൽ നടന്ന നാഷണൽ വിശ്വകർമ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ടി.പി. സജീവൻ അധ്യക്ഷത വഹിച്ചു. പീതാംബരൻ നീലീശ്വരം, പി.കെ. രവീന്ദ്രൻ, കെ.ഡി. ഉമേഷ്, കെ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. രവീന്ദ്രൻ (പ്രസി.), വി.എൻ. രാമചന്ദ്രൻ, എൻ.വി. വേലായുധൻ, ശോഭന സദാനന്ദൻ (വൈസ് പ്രസി.), എ. പ്രദീപ് (സെക്ര.), കെ.ജി. സുന്ദരൻ ആചാരി (ഓർഗ.സെക്ര.), വി.ബി. സുരേഷ്, രമേഷ്, കെ.എസ്. സജീവ് കുമാർ (ജോ.സെക്ര.), കെ.എ. ഷനിൽ കുമാർ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.