ആലുവ : വ്യക്തി വിരോധത്തെ തുടർന്ന് കുന്നത്തേരിയിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തായിക്കാട്ടുകര ചെറുപറമ്പിൽ സുഹൈലി (22) നെയാണ് ആലുവ സി.ഐ. എൻ. സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇയാൾ എസ്.ഡി.പി.ഐ. പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. 25-ന് രാത്രി കരിപ്പായി സലീമിന്റെ വീട്ടിലെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. പച്ചക്കറി വിൽപ്പനക്കാരനായ സലീമിനോട് സുഹൈലിനുള്ള വിരോധത്തെ തുടർന്നാണ് ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ചിലരുടെ ശ്രമം പ്രതിയെ അറസ്റ്റ് ചെയ്തതോടെ ഇല്ലാതായെന്ന് ചൂർണിക്കര ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ പറഞ്ഞു.