ആലുവ : രോഗവ്യാപനം ഉണ്ടായ കീഴ്‌മാട് പഞ്ചായത്തിൽ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് പരിശോധനാ പരിശീലനം നൽകി. ഇതോടെ കീഴ്‌മാടിൽ കോവിഡ് പരിശോധനയ്ക്ക് സ്ഥിരം സംവിധാനമായെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ പറഞ്ഞു.

ഒൻപത് പരിശോധനാ ക്യാമ്പുകൾ ഇതുപ്രകാരം പഞ്ചായത്തിൽ നടത്തി. വ്യാഴാഴ്ച എടയപ്പുറത്ത് നടത്തിയ ക്യാമ്പിൽ 41 പേർ സ്രവം നൽകി.