ആലുവ : കർഫ്യൂ നിയമങ്ങൾ ലംഘിച്ചതിന് ആലുവ ക്ലസ്റ്റർ മേഖലയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. രണ്ട്‌ വാഹനം കണ്ടുകെട്ടി. റൂറൽ ജില്ലയിലെ കർഫ്യൂ ഇതര മേഖലയിൽ ലോക്ക്ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 14 കേസുകൾ രജിസ്റ്റർ ചെയ്തു. നാല്‌ വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക് ധരിക്കാത്തതിന് 587 പേർക്കെതിരേയും സാമൂഹ്യ അകലം പാലിക്കാത്തതിന് 123 പേർക്കെതിരേയും കേസെടുത്തു.

ഇതുവരെ 16,764 കേസുകളിൽ നിന്നായി 13,372 പേരെ അറസ്റ്റ് ചെയ്തു. 7669 വാഹനങ്ങൾ കണ്ടുകെട്ടി.