ആലുവ : ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ ആറ്് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എടത്തലയിൽ 10 വയസ്സുകാരിക്കും 57 വയസ്സുകാരിക്കുമാണ് കോവിഡ്. ആലങ്ങാട് 60 വയസ്സുകാരനും 58 വയസ്സുകാരിക്കും കോവിഡ് സ്ഥിരീകരിച്ചു.

ചൂർണിക്കരയിൽ 44 കാരനും ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42) ആരോഗ്യപ്രവർത്തകയ്ക്കും കോവിഡ് ഉണ്ടെന്ന് കണ്ടെത്തി. ആലുവ ക്ലസ്റ്ററിൽ കീഴ്‌മാട്, കടുങ്ങല്ലൂർ, ചെങ്ങമനാട്, കരുമാലൂർ മേഖലയിൽ പുതിയ കോവിഡ് രോഗികൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.